പ്രമുഖ ഇന്ത്യന്‍ സ്ക്വാഷ് പ്ലെയറും മോഡലുമായ ദീപിക പള്ളിക്കല്‍ വിവാഹിതയാകാന്‍ പോകുന്നു. പ്രമുഖ ക്രിക്കറ്റ് താരമായ ദിനേശ് കാര്‍ത്തിക് ആണ് ദീപികയുടെ വരന്‍.
കഴിഞ്ഞ ദിവസം ചെന്നൈയിലെ താജ് ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് വിവാഹനിശ്ചയം നടന്നു. ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്നു ദീപിക പള്ളിക്കല്‍. സ്ക്വാഷ് പ്ലെയര്‍ എന്ന നിലയില്‍ ദീപികക്കു അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു.രണ്ടുപേരുടെയും ഫിട്നെസ്സ് ട്രെയിനെര്‍ ഒരാള്‍ തന്നെയായിരുന്നു. ഇവിടെവച്ചാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്.
ദിനേശിന് ഇത് രണ്ടാം വിവാഹം ആണ്. കഴിഞ്ഞ വര്‍ഷമാണ് ദിനേശ് തന്റെ ആദ്യഭാര്യയായ നിഖിതയില്‍ നിന്നും വിവാഹമോചനം നേടിയത്.